
ചാവക്കാട് ‘ലോക് കല്യാൺ മേള’ സംഘടിപ്പിച്ചു

ചാവക്കാട് : നഗരങ്ങളിലെ തെരുവ് കച്ചവടക്കാർക്കും, കുടുംബശ്രീ സംരംഭകർക്കും ആയി നടപ്പിലാക്കി വരുന്ന ലോക് കല്യാൺ മേള” നഗരസഭയിൽ സംഘടിപ്പിച്ചു. മേളയുടെ ഉത്‌ഘാടനം, നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച്, ബഹു. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് നിർവഹിച്ചു. സിറ്റി മിഷൻ മാനേജർ . രഞ്ജിത്ത് അലക്സ് പദ്ധതി വിശദീകരിച്ചു സംസാരിച്ചു.

ശേഷം ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന പി.എം സ്വാനിധി. വായ്പാ പദ്ധതിയിൽ അംഗങ്ങളായവർക്കു ഗുരുവായൂർ സർക്കിൾ, ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേർന്നു “ശുചിത്വവും ഭക്ഷ്യ സുരക്ഷയും” എന്ന വിഷയത്തിൽ പരിശീലനവും സംഘടിപ്പിച്ചു. ഗുരുവായൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ, ജിഷ്ണു ആർ, ട്രെയിനർ ജിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ 53 പേർ പങ്കെടുത്തു.
