Post Header (woking) vadesheri

ചാവക്കാട് കുടുംബ കോടതി വേണം – ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് പുതിയ കോടതി സമുച്ചയം 5 നില കെട്ടിടം പൂർത്തീകരിച്ചു ഉദ്ഘാടനം ചെയ്യാൻ ഇരിക്കെ ചാവക്കാട് കോടതി സമുച്ചയത്തിൽ കുടുംബ കോടതി അനുവദിക്കണം എന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് ഹൈകോർട്ട് ചീഫ് ജസ്റ്റിസ് , കേരള മുഖ്യമന്ത്രി , കേരള ധനകാര്യ മന്ത്രി , കേരള നിയമ മന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം കൊടുത്തു .

First Paragraph Jitesh panikar (working)

ജില്ലയിൽ തന്നെ കുടുംബ കേസുകൾ കൂടുതൽ ഉള്ളത് ചാവക്കാട് താലൂക്കിലാണ് . പുതിയ കോടതി സമുച്ചയം പൂർത്തീകരിക്കുമ്പോൾ കോടതിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് മജിസ്ട്രേറ്റ് കോർട്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ കുടുംബ കോടതി സ്ഥാപിച്ചാൽ സാമ്പത്തിക ബാധ്യത ഉണ്ടാവില്ലെന്നും , സ്ത്രീകളും , കുട്ടികളും, വയസായവരും കേസിന് വേണ്ടി കുന്നംകുളം പോകുന്ന കഷ്ടപ്പാടുകളും ഒഴിവാക്കാം എന്നും, പുതിയ കോടതി സമുച്ചയം ഉദ്ഘാടനം കഴിഞ്ഞാൽ 4 കോടതികൾ കൂടി പ്രവർത്തിക്കാൻ സ്ഥലം ഉണ്ട് എന്നും നിവേദനത്തിൽ പറയുന്നു . എക്സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരം ആണ് നിവേദനം കൊടുത്തത് .

യോഗം ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . അഡ്വ ഫ്രെഡി പയസ് അദ്ധ്യക്ഷത വഹിച്ചു . അഭിഭാഷകരായ ബിജു വലിയപറമ്പിൽ , ഷൈൻ മനയിൽ , ഫരീത ഭാനു , സ്റ്റോബി ജോസ് , ഫിർദൗസിയ , ഷീജ ജോസഫ് , സി വി വിജയൻ , ഫറാ മുഹമ്മദ് റഷീദ്, മുഹമ്മദ് മുനീർ , ഡാലി അശോകൻ, സജിത ടി എസ് എന്നിവർ പ്രസംഗിച്ചു