Above Pot

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി

ചാവക്കാട് : എൽ ഐ സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എൽ ഐ സി ഹൗസിങ് ഫിനാൻസി ന്റെ എം ഡി യും സി ഇ ഒ യുമായ വൈ വിശ്വനാഥ് ഗൗഡ് മുഖ്യാതിഥിയായി .

First Paragraph  728-90

Second Paragraph (saravana bhavan

ആംബുലൻസിന്റെ താക്കോലും ഡയാലിസിസ് മെഷീനും വിശ്വനാഥ് ഗൗഡിൽ നിന്നുംഎം എൽ എ യും ചെയർ പേഴ്സണും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി കെ . ശ്രീജയും ചേർന്ന് ഏറ്റ് വാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് അൻവർ , പ്രസന്ന രണദിവെ, ഷാഹിന സലിം, കൗൺസിലർമാരായ എം ആർ . രാധാകൃഷ്ണൻ , കെ വി . സത്താർ , എം ബി . പ്രമീള, എൽ ഐ സി റീജിണൽ മാനേജർ എം ഗോവിന്ദ് രാജു ,സി എസ് ആർ റീജിണൽ ഓഫീസർ അജിൽ ലോറൻസ് ആശുപത്രി ലേ സെക്രട്ടറി മാർട്ടിൻ പെരേര ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി. എന്നിവർ സംസാരിച്ചു.