Post Header (woking) vadesheri

ചാവക്കാട് നഗരസഭ ഹരിത കർമ്മസേനക്ക് ജില്ലാതലത്തിൽ പുരസ്‌കാരം

Above Post Pazhidam (working)

ചാവക്കാട് : ജില്ലയിലെ നഗരസഭകളില്‍ മികച്ച ഹരിത കർമ്മസേനക്കുള്ള പുരസ്കാരം ചാവക്കാട് നഗരസഭയിലെ ഹരിതകർമ്മസേന ഗ്രൂപ്പിന് ലഭിച്ചു. എറണാംകുളം മറൈൻ ഡ്രൈവിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര ടെക്‌നോളജിക്കൽ കോൺക്ലേവില്‍ വെച്ച് .തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി .എം.ബി രാജേഷ്,.വ്യവസായ വകുപ്പ് മന്ത്രി .പി.രാജീവ് എന്നിവരില്‍ നിന്നും ചാവക്കാട് നഗരസഭ ഹരിതകർമ്മസേന സെക്രട്ടറി ലത കെ.എ,അംഗങ്ങളായ തസ്ലീന ടി.യു,സിന്ധു കെ.വി,ബിന്ദു.പി,രണ്ടാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടർ ആസിയ സി.എം എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഹരിതകർമ്മസേനകളുടെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിർണ്ണയിച്ചത്.മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനമാണ് ചാവക്കാട് നഗരസഭ ഹരിതകർമ്മസേന കാഴ്ച്ചവെച്ചിട്ടുള്ളത്.നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ ബുഷറ ലത്തീഫ്,അഡ്വ.മുഹമ്മദ് അന്‍വർ എ.വി,പ്രസന്ന രണദിവെ, കൌണ്‍സിലര്‍മാരായ എം.ആര്‍‌.രാധാകൃഷ്ണന്‍, ഫൈസൽ കാനാമ്പുള്ളി ,നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, ഒന്നാം ഗ്രേഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജലീൽ. എം എന്നിവരും നഗരസഭയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ സംബന്ധിച്ചു.