Header 1 vadesheri (working)

പെരുനാൾ തിരക്ക് , ചാവക്കാട് നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : ഈദ് പെരുന്നാളിനോട് അനുബന്ധിച്ചു നാളെയും മറ്റന്നാളും( മെയ് ഒന്ന് രണ്ട് ) ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുല്ലത്തറയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങൾ ഉൾപ്പടെ ഉള്ളവ വസന്തം കോർണർ വഴി പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലൂടെ കടന്നു നോർത്ത് ബൈപാസ് വഴി പൊന്നറ ജംഗ്ഷനിൽ എത്തിച്ചേർന്നു എംകെ സൂപ്പർ മാർക്കറ്റിന് മുന്നിലുള്ള ഏനംമാവ് റോഡിലൂടെ ചാവക്കാട് സെന്ററിലേക്ക് എത്തി ചേരേണ്ടതാണ്.

ഗുരുവായൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചാവക്കാട് നോർത്ത് ബൈപാസ് റോഡിലൂടെ മാത്രമേ കടന്നു പോവാൻ അനുവദിക്കുകയുള്ളു. ചാവക്കാട് സെന്ററിൽ നിന്ന് ഏനംമാവ് റോഡിലേക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പെരുന്നാളിനോട് അനുബന്ധിച്ചു ഉണ്ടാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് എന്ന്ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ . കെ ജി സുരേഷ് അറിയിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കെ വേണുഗോപാൽ, എസ് ഐ വിജിത്ത് കെ വി എന്നിവർ നിയന്ത്രങ്ങൾക്ക് മേൽനോട്ടം വഹിക്കും.

Second Paragraph  Amabdi Hadicrafts (working)