Above Pot

ചാവക്കാട്‍ ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .

First Paragraph  728-90

ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന തൈക്കടവ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പുതിയവീട്ടില്‍ ഇസ്മായില്‍(55) മരിച്ചു. ജുമാ നമസ്‌കാരത്തിനായി ബൈക്കില്‍ പോകുമ്പോഴാണ് അപകടം. ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ജാസ്മിന്‍.ഖബറടക്കം ശനിയാഴ്ച തൈക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.