Header 1 = sarovaram
Above Pot

ചാവക്കാട് നഗര സഭ ബജറ്റ് ചർച്ചയിലും മുഴങ്ങി കേട്ടത് വിവാദമായ ബീച്ചിലെ അനധികൃത കള്ള് ഷോപ്പ് തന്നെ

ചാവക്കാട് : ചാവക്കാട് നഗര സഭ ബജറ്റ് ചർച്ചയിലും മുഴങ്ങി കേട്ടത് വിവാദമായ ബീച്ചിലെ അനധികൃത കള്ള് ഷോപ്പ് തന്നെ . ബജറ്റ് അവതരണ ദിവസം പ്രതിപക്ഷം ഹാജരാകാതിരുന്നതിനെ ഭരണ പക്ഷം വിമർശിച്ചപ്പോൾ . പ്രതിപക്ഷം ബജറ്റ് അവതരണ ദിവസം പങ്കെടുക്കാതിരിക്കാൻ വേണ്ടിയാണു തങ്ങളുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത കള്ളക്കേസ് എടുപ്പിച്ചതെന്നും, അഥവാ പങ്കെടുക്കുകയാണെങ്കിൽ ൺ പോലീസിനെ ഉപ യോഗിച്ചു കാരാഗൃ ഹത്തിൽ അടക്കാനുള്ള കുത്രന്ത്രമാണ് ഭരണ പക്ഷം പയറ്റിയതെന്നും പ്രതിപക്ഷം മറുപടി പറഞ്ഞു .

മുൻ നഗര സഭ ചെയർ മാൻ കെ പി വത്സലന്റെ ബന്ധുവിന്റേതാണ് വിവാദമായ കള്ള് ഷാപ്പ് നിൽക്കുന്ന അനധികൃത കെട്ടിടം എന്നും അത് കൊണ്ടാണ് കെട്ടിടം പൊളിക്കാൻ ഭരണ പക്ഷം തയ്യാറാകാത്തത് എന്ന് വാർഡ് കൗൺസിലർ കബീർ ആരോപിച്ചു . ഇത് ഭരണ പക്ഷ കൗൺസിലർമാരെ പ്രകോപിതരാക്കി , ധീര രക്ത സാക്ഷിയെ കബീർ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ഭരണ പക്ഷ കൗൺസിലർ ആവശ്യപ്പെട്ടു . കെ പി വൽസലൻ നഗര സഭ ചെയർ മാൻ ആയിരിക്കെയാണ് വിവാദ കെട്ടിടം പണിതതെന്നും നഗര സഭയിലെ രേ ഖകൾ പരിശോധിച്ചാൽ ആർക്കും മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് കെ വി സത്താർ തിരിച്ചടിച്ചു

Astrologer

നഗനഗരസഭ ബജറ്റ് തനിയാവർത്തനമാ ണെന്നും ബജറ്റ് പുനപരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു . മേഖലയിൽ വർദ്ധിക്കുന്ന യുവതി യുവാക്കളുടെ ആത്മഹത്യാപ്രവണത യെ കുറിച്ച് ചർച്ചയിൽ ഉയർന്നു.
ആത്മഹത്യാപ്രേരണ ക്കെതിരെയും ലഹരിക്കെതിരെ യും അടിമകളാകുന്ന യുവതലമുറകളെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുതകുന്ന പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിക്കണമെന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു. അനധികൃത കള്ളുഷാപ്പ് വിഷയം സംബന്ധിച്ച് പ്രതിപക്ഷം ആരോപിക്കുമ്പോൾ മറ്റ് അനധികൃത കെട്ടിടങ്ങളെ കുറിച്ചും പ്രതിപക്ഷം അന്വേഷണം നടത്തണമെന്നും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ്. അബ്ദുൽ റഷീദ് പറഞ്ഞു. മണത്തല സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇതുവരെ ഹ്യൂമാനിറ്റീസ് ഉൾപ്പെടുത്തിയിട്ടില്ലെന്നും നഗര പരിഷ്കാരം നഗരസഭയ്ക്ക് ഇതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും യുഡിഎഫ് കൗൺസിലർ ഫൈസൽ കാനാം പുള്ളി പറഞ്ഞു. പ്രവാസികൾക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഭരണപക്ഷ കൗൺസിലർ ഉമ്മർ സൂചിപ്പിച്ചു.കനോലി കനാലുമായി ബന്ധപ്പെടുത്തി ടൂറിസം പദ്ധതി ആവിഷ്കരിക്കുകയും പാർക്ക് വിപുലീകരണം നടത്തുമ്പോൾ പ്രവാസികൾക്ക് ഉൾപ്പെടെ നിരവധിപേർക്ക് തൊഴിലവസരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡുകൾ കേന്ദ്രീകരിച്ച് ഓക്സിലറി ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംവിധാനം വാർഡുകളിൽ സജീവമായിട്ടില്ലെന്നും വർഷങ്ങളായി ഉന്നയിക്കുന്ന മാമോഗ്രാം പ്രവർത്തി എങ്ങും എത്തിയിട്ടില്ലെന്നും യുഡിഎഫ് കൗൺസിലർ ബേബി ഫ്രാൻസിസ് കുറ്റപ്പെടുത്തി . ബജറ്റ് ചർച്ചയുടെ രണ്ടാംഘട്ടത്തിൽ ഹാളിൽ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ അഭാവം ഉണ്ടായിരുന്നു . രാഷ്ട്രീയപ്രേരിതമായാ ണ് യുഡിഎഫ് സമരം നടത്തുന്നതെന്ന് എൽഡിഎഫ് പാർലിമെന്ററി ലീഡർ എം.
ആർ. രാധാകൃഷ്ണൻ ആരോപിച്ചു. കള്ളുഷാപ്പ് വിഷയത്തിൽ വ്യാജകേസുണ്ടാക്കി കൗൺസിലർമാരെ തുറങ്കിലടച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് ഭരണപക്ഷത്തിന് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് കെ. വി. സത്താർ ആരോപിച്ചു . വലിയ വികസനം പറയാനില്ലാത്ത ഭരണപക്ഷം സിൽവർ ലൈനിൻ്റെയും പിണറായിയുടെ ഭരണത്തെ പുകഴ്ത്തുന്നതുമായ ചർച്ചയായി .കഴിഞ്ഞ 4 വർഷം മുമ്പ് കൊണ്ടുവന്ന പല പദ്ധതികളും കടലാസിൽ ചുരുങ്ങി. റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ട പുതിയ നിർദേശങ്ങളില്ല. കായിക താരങ്ങളെയും പ്രവാസികളെയും മത്സ്യത്തൊഴിലാളികളെയും പാടെ അവഗണിച്ച ബജറ്റാണിത് . മണത്തല സ്ക്കുളിന് അനുവദിച്ച കിഫ് ബി ഫണ്ട് ചിലവഴിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു തുടങ്ങിയെങ്കിലും പണി പാതി വഴിയിലായി. ഷീസ് റ്റേ 2 വർഷമായിട്ടും വരുമാനമില്ലാതെ അടഞ്ഞുകിടക്കുന്നു. പൂക്കളം പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കാലതാമസം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് കെ. വി. സത്താർ ആരോപിച്ചു. പൊള്ളയായതും തീർത്തും നിരാശജനകമായ ബജറ്റ് തള്ളിക്കളയുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. എല്ലാ വിഭാഗം മേഖലകളെയും സ്പർശിക്കുന്ന ബജറ്റാണിതെന്നും ഓരോ മേഖലകളുടെയും പുരോഗതിക്കായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെ ന്നും വൈസ് ചെയർമാൻ കെ. കെ മുബാറക്ക് പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബഡ്ജറ്റിൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.തൃശൂർ ജില്ലയിൽ തന്നെ ചാവക്കാട് നഗരസഭയാണ് ആദ്യമായി ജൻഡർ ബഡ്ജറ്റ് അവതരിപ്പിച്ചത്.ഈ ബജറ്റിലൂടെയും തുടർന്നുള്ള ജന്റർ പ്ലാനിങ്ങിലൂടെയും ലിംഗപദവി വിവേചനം ഇല്ലാതാക്കുന്നതിനും ട്രാൻസ്ജൻഡർ വ്യക്തികൾ ഉൾപ്പെടെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലുള്ള വ്യക്തികളുടെ ശേഷീ വികസനവും ജീവിത ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും സാധിക്കും. ഇത്തരത്തിലുള്ള ബജറ്റിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നത് പ്രതിപക്ഷത്തിന്റെ അന്ധമായ ഇടത് രാഷ്ട്രീയ വിരോധ മാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ചയുടെ രണ്ടാംഘട്ടത്തിൽ ഹാളിൽ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ വിട്ടു നിന്നു. 32 കൗണ്സിലർമാർക്കായി ഒരു മൈക്ക് മാത്രമാണ് ഉണ്ടായിരുന്നത് .ഈ ഒരു മൈക്കുമായി നഗര സഭ ജീവനക്കാരി ഓടി നടക്കുകയായിരുന്നു ഹാളിൽ

Vadasheri Footer