Post Header (woking) vadesheri

ചാവക്കാട് നഗരസഭ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് : ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ചാവക്കാട് നഗരസഭ പരപ്പിൽതാഴത്ത് എം.സി.എഫ് ൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു. എൻ.കെ. അക്ബർ മെഷീൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയിലെ ഹരിതകർമ്മ സേന അംഗങ്ങൾ വാതിൽപടി ശേഖരണം വഴി ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരം തിരിച്ച് പുനചംക്രമണത്തിനായി നൽകി വരുന്നുണ്ട്.ആയതിന്റെ ഭാഗമായാണ് ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.

Second Paragraph  Rugmini (working)

ചാവക്കാട് നഗരസഭ അദ്ധ്യക്ഷ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ.മുബാറക് .സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലിം, മുഹമ്മദ്‌ അൻവർ എ.വി, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, കൗൺസിലർമാരായ , ബേബി ഫ്രാൻസിസ് , എന്നിവർ സംസാരിച്ചു . ഹെൽത്ത്‌ ഇൻസ്‌പെക്ടർ സക്കീർഹുസൈൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.