Header 1 vadesheri (working)

ചാവക്കാട് സ്വദേശിയെ അബുദാബിയിൽ കാണാനില്ലെന്ന് പരാതി.

Above Post Pazhidam (working)

ചാവക്കാട്: ഒരുമനയൂർ സ്വദേശിയായ യുവാവിനെ അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെയാണ് (28) മാർച്ച് 31 മുതൽ കാണാതായത്.മകന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യാർഥിച്ച് മാതാവ് സഫീനത്ത് മുഖ്യമന്ത്രി പരാതി നൽകി.

First Paragraph Rugmini Regency (working)

എം.കോം ബിരുദധാരിയായ ഷെമിൽ അബൂദാബിയിലെ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്. അബുദാബി മുസഫ ഇൻസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തതിനെ തുടർന്ന് റൂമിൽ കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലീമിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായിട്ടും ഷെമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിലും പരാതി നൽകിയിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)