
ഉപ ജില്ല കലോത്സവത്തിന് വർണാ ഭമായ തുടക്കം

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം  എംഎൽഎ  എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ നഗരസഭ ചെയർമാൻ  എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു .ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ജയശ്രീ 
റഹീംവീട്ടിപറമ്പിൽ (ചെയർമാൻ ആരോഗ്യ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് ),
ഡോ. വി കെ വിജയൻ (ചെയർമാൻ ഗുരുവായൂർ ദേവസ്വം), എന്നിവർ സംസാരിച്ചു.

വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജാസ്മിൻ ഷഹീർ,
 ടി വി സുരേന്ദ്രൻ,സ്വാലിഹ ഷൗക്കത്ത്,വിജിത സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ എം ഷെഫീർ, എ സായിനാഥൻ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, കെ പി ഉദയൻ (പ്രതിപക്ഷ നേതാവ് )  ടി എം ലത(ജനറൽ കൺവീനർ), 
ശ്രീകുമാർ (കൺവീനർ അധ്യാപക കൂട്ടായ്മ),
.സൈമൺ ,(ചെയർമാൻ പ്രോഗ്രാം കമ്മിറ്റി),വിവിധ അധ്യാപക പ്രതിനിധികളായ  ജോസ് , ഡെന്നി,ജിയോ ജോർജ്,സുഖിൽ,ഫെറിൻ ,എന്നിവർ സന്നിഹിതരായിരുന്നു. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജൂലിയറ്റ് അപ്പുക്കുട്ടൻ നന്ദി പറഞ്ഞു.

കലോത്സവ ത്തോടനുബന്ധിച്ച് സംഘ ടിപ്പിച്ച ഘോഷയാത്ര ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്നു. വർണ്ണാഭമായ ഘോഷയാത്രയ്ക്ക് വാദ്യമേള അകമ്പടിയും, വിവിധ കലാരൂപങ്ങളുടെ രംഗാവിഷ്കാരവും നിറം പകർന്നു. സ്കൗട്ട് & ഗൈഡ്സ്,എസ് പി സി, നച്ച്,എൻഎസ്എസ്, റെഡ് ക്രോസ് വിദ്യാർത്ഥികളുടെ അകമ്പടിയും ഉണ്ടായിരുന്നു .വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.
			