Header 1 vadesheri (working)

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവം എടക്കഴിയുര്‍ സീതി സാഹിബ് സ്‌കൂളില്‍ തുടങ്ങി.നൂറിലധികം സ്‌കൂളുകളില്‍നിന്നായി 6000 വിദ്യാര്‍ഥികള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. എഇഒ വി.ബി.സിന്ധു പതാക ഉയര്‍ത്തി.

First Paragraph Rugmini Regency (working)

എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ആര്‍.പി.ബഷീര്‍, സുഹറ ബക്കര്‍, അസീസ് മന്ദലാംകുന്ന്, ജോഷി ജോര്‍ജ്ജ്, ടി.എം.ലത, ഷബീര്‍ കല്ലയില്‍, ടി.ടി.സുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കലോത്സവത്തിന്റെ സമാപനസമ്മേളനം ഏഴിന് വൈകീട്ട് അഞ്ചിന് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യും.

Second Paragraph  Amabdi Hadicrafts (working)