Above Pot

ചാവക്കാട് നഗരത്തില്‍ ജുണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം

ചാവക്കാട്: നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി ജൂണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് ചെയര്‍പേഴ്‌സന്‍ കൂട്ടിച്ചേർത്തു . ചാവക്കാട് മെയിന്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങി ഏനാമാവ് റോഡിലൂടെ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപ്പാസ്, ചേറ്റുവ റോഡ് വഴി ചാവക്കാട് മെയിന്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് വണ്‍വേ ആക്കുന്നതാണ് പരിഷ്‌ക്കാരങ്ങളില്‍ പ്രധാനം.

First Paragraph  728-90

Second Paragraph (saravana bhavan

പൊന്നാനി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള എല്ലാ വാഹനങ്ങളും ചാവക്കാട് സെന്ററില്‍ നിന്നും ഏനാമാവ് റോഡിലൂടെ ബസ് സ്്റ്റാന്‍ഡ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകണം. പൊന്നാനി ഭാഗത്തുനിന്നും കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നിലവിലെ സ്ഥിതി തുടരണം. എം.ആര്‍. ആർ എം സ്‌കൂള്‍ മുതല്‍ വഞ്ചിക്കടവ് റോഡ് വരെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഇരുവശത്തേയ്ക്കും യാത്ര അനുവദിക്കും. മറ്റു വാഹനങ്ങള്‍ക്ക് നിലവിലെ വണ്‍വേ സംവിധാനം തുടരും.

ഏനാമാവ് റോഡില്‍ പാവറട്ടി ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്ന് ഇടത് തിരിഞ്ഞ് തെക്കേ ബൈപ്പാസ് വഴി പോകണം. ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തെക്കേ ബൈപാസ് വഴി പോകണം. എറണാകുളം ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ചാവക്കാട് സെന്ററില്‍ പ്രവേശിച്ച് യാത്ര തുടരണം. ബസുകള്‍ ചാവക്കാട് സെന്ററില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏനാമാവ് റോഡിലൂടെ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ് വഴി മെയിന്‍ ജംങ്ഷനില്‍ എത്തണം. തെക്കേ ബൈപാസില്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കില്ല.

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തൃശൂര്‍ ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠനവിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരം.
നേരത്തെ എം എൽ എ എൻ കെ അക്ബർ നഗര സഭ ചെയർ മാൻ ആയിരിക്കുമ്പോഴാണ് വൺ വേ സംവിധാനം ഏർപ്പെടുത്തിയത് വാർത്ത സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്, എം.ആര്‍. രാധാകൃഷ്ണന്‍, പി.എസ്. അബ്ദുള്‍ റഷീദ്, ഷാഹിന സലീം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ എന്നിവരും പങ്കെടുത്തു.