Post Header (woking) vadesheri

ചാവക്കാട് ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ ​ കുത്തേറ്റു മരിച്ചു.

Above Post Pazhidam (working)

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ ​ കുത്തേറ്റു മരിച്ചു. മണത്തല ചാപറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻ മകൻ ബിജു (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം ബൈക്കിൽ വന്ന മൂന്നുപേരാണ് ബിജുവിനെ കുത്തി വീഴ്ത്തിയത് കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു .ഓടികൂടിയ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Ambiswami restaurant

Second Paragraph  Rugmini (working)

പ്രവാസിയായ ബിജു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ചാപ്പറമ്പ് സെന്‍ററിൽ പെറ്റ്​സ്​ ഷോപ്പ്​ നടത്തിവരുകയായിരുന്നു.കൊലപാതകത്തിനുശേഷം അക്രമികൾ ബീച്ച് ഭാഗത്തേക്ക്​ വണ്ടിയോടിച്ച് പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

Third paragraph

അതെ സമയം ആളുമറിയാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് സൂചനയും പുറത്തു വരുന്നുണ്ട് , മാസ്ക് ഉപയോഗിച്ചു നടക്കുമ്പോൾ മുഖം കൃത്യമായി തിരിച്ചറിയാൻ കഴിയാതിരുന്നതാകും ബിജുവിന് വിനയായത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. തങ്കമണിയാണ് മാതാവ് , ഭാര്യ റിയ