Post Header (woking) vadesheri

ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

Above Post Pazhidam (working)

ചണ്ഡീഗഡ്: ചരൺജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്. പി.സി.സി അധ്യക്ഷൻ നവജോത് സിങ് സിദ്ദുവിനെ പിന്തുണക്കുന്ന നേതാവാണ് ചരൺജിത് സിങ്. കോൺഗ്രസ്​ നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

മുൻ പി.സി.സി പ്രസിഡൻറ്​ സുനിൽ ഝാക്കർ, പ്രതാപ്​സിങ്​ ബജ്​വ, രവ്​നീത്​സിങ്​ ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമ​ന്ത്രി പദത്തിലേക്ക് ഉ‍യർന്നു കേട്ടത്. പ​ഞ്ചാ​ബി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ൽ നാ​ളു​ക​ളാ​യി തു​ട​രു​ന്ന ഉ​ൾ​പ്പോ​രി​നൊ​ടു​വി​ലായിരുന്നു ക്യാപ്​റ്റൻ അമരീന്ദർ സിങ്​ രാ​ജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈക്ക മാൻഡിനെ സമീപിച്ചതോടെ​ മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ സിങ്​ ശനിയാഴ്ച രാജിവെക്കുകയായിരുന്നു