Header Saravan Bhavan

ഐ. എൻ. ടി.യു. സി ഓട്ടോ തൊഴിലാളി കടപ്പുറം മണ്ഡലം കമ്മിറ്റി അന്നദാനം നടത്തി

Above article- 1

ചാവക്കാട് : ഐ. എൻ. ടി.യു. സി. ഓട്ടോ തൊഴിലാളി യൂണിയൻ കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച കോൺഗ്രസ്‌ നേതാവും മുൻ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ. എം.കാദറി ന്റെ സ്മരണർത്ഥം അന്നദാനം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും ഐ. എൻ. ടി. യു. സി.കടപ്പുറം പഞ്ചായത്ത്‌ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രസിഡന്റുമായ നളിനാക്ഷൻ ഇരട്ടപ്പുഴ അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു.

Astrologer

ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് ദിനേഷ് അഞ്ചങ്ങാടി അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി. എ. നാസർ മുഖ്യാതിഥിയായിരുന്നു. ചാവക്കാട് ജനമൈത്രി പോലീസിന്റെ വിശപ്പ് രഹിത പദ്ധതിയിലേക്കായി 50പൊതിച്ചോറുകൾ എസ്.എച്ച്.ഒ. സെൽവരാജിന് കൈമാറി. കൂടാതെ ചാവക്കാട് ബസ്സ്റ്റാൻഡ് പരിസരം, ഗുരുവായൂർ, മമ്മിയൂർ, മുത്തുവട്ടൂർ എന്നിവിടങ്ങളിലുമാണ് അശരണർക്ക് ഭക്ഷണം വിതരണം ചെയ്തത്.

കോൺഗ്രസ്സ് നേതാക്കളായ റഷീദ് പുളിക്കൽ, വേദുരാജ്, ഗഫൂർ തൊട്ടാപ്പ്, റഷീദ്, മുരളി, ഐഎൻടിയുസി ഭാരവാഹികളായ ജാബിർ, ബഷീർ, നൂർദ്ധീൻ, സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി.

Vadasheri Footer