Header 1 vadesheri (working)

മെഡിക്കൽ കോളേജിൽ നിന്നും ചാടി പോയ പോക്‌സോ കേസിലെ പ്രതി പിടിയിൽ.

Above Post Pazhidam (working)

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്.

First Paragraph Rugmini Regency (working)

ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ പീഡനക്കേസ് പ്രതിയായ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചത്. ജയിലിലെ മറ്റ് പ്രതികൾക്ക് ഒപ്പമാണ് ഇയാളെയും ആശുപത്രിയിലെത്തിച്ചിരുന്നത്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഉച്ചയോടെ കടന്നുകളയുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

പ്രതി രക്ഷപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാർ സംശയാസ്പദമായ നിലയിൽ കണ്ട ഫായിസിനോട് വിവരങ്ങൾ തിരക്കി. ഇതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ കെട്ടിയിട്ട ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത് . 2021-ല്‍ എറണാകുളം ഏലൂരില്‍ നടന്ന ഒരു പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ഷെഹീനെ അറസ്റ്റു ചെയ്തത്

: