
കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി

ഗുരുവായൂർ: സമൂഹത്തിലെ താഴെത്തട്ടിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ജീവിതനിലവാരം ഉയർത്തിയതിൻ്റെ വൈരാഗ്യമാണ് സഭയോടും വൈദീകരോടും കന്യാസ്ത്രികളോടും അക്രമം നടത്തുന്നതിൻ്റെ പിന്നിലെ യഥാർത്ഥ കാരണമെന്ന് ഫാദർ സെബി ചിറ്റാട്ടുകര അഭിപ്രായപെട്ടു

ചത്തീസ്ഗട്ടിലെ കന്യാസ്ത്രീകളെ അന്യായമായി തടങ്കിലിൽ ആക്കിയ ഭരണകൂട ഭീകരതക്ക് എതിരെ ഗുരുവായൂർ
സെൻ്റ് ആൻ്റണീസ് ചർച്ച് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിസ്റ്റർ റോസ മരിയ, സജിൻ സൈമൺ, പി.ഐ ലാസർ, മേഴ്സി ജോയ്, സി.വി ലാൻസൺ, ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി ചിരിയങ്ങണ്ടത്, സ്റ്റീഫൻ ജോസ്, ജോബി വെള്ളറ എന്നിവർ പ്രസംഗിച്ചു.
