Post Header (woking) vadesheri

കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു

Above Post Pazhidam (working)

കോഴിക്കോട്: കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കേസ് എന്നാണ് വിവരം.

Ambiswami restaurant

കോഴിക്കോട് എംപിയായ എംകെ രാഘവന്‍ ഇക്കുറിയും കോഴിക്കോട് നിന്ന് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി കേസില്‍ എംകെ രാഘവനെതിരെ അന്വേഷണം വരുന്നത് എന്നത് ശ്രദ്ധേയമാണ്.
2002 മുതല്‍ 2014വരെ എം.കെ രാഘവന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. ഈ കാലയളവിലാണ് അഴിമതി നടത്തിയെന്നാണ് വിവരം. സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന്‍ ആണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.