Post Header (woking) vadesheri

കാറിന് നേരെ ആക്രമണം, കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കോൺഗ്രസ്സ് പ്രവർത്തകന്റെ വാഹനത്തിന് നേരെ ഉണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ചു പ്രതിഷേധ  നഗരസഭ 43 ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

Ambiswami restaurant

നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും പ്രവർത്തകർ സി പി എം വിട്ട് കോൺഗ്രസ്സിൽ ചേർന്നിരുന്നു. അതിന്റെ വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരം അക്രമമെന്നും ,പോലീസ് അധികാരികൾ കുറ്റക്കാരെ കണ്ടെത്തി മേൽ നടപടികൾ സ്വീകരിക്കണമെന്നും നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് ആവശ്യപ്പെട്ടു.

നേതാക്കളായ സാബു ചൊവ്വല്ലൂർ, സി ആർ. ലാസർകുട്ടി, ബഷീർ പൂക്കോട്, പി.കെ. മോഹനൻ , റ്റി എ.ഷാജി, സി. ശ്രീനിവാസൻ , പ്രസീത മുരളിധരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഷാജി പി.ജി, ദിലീപ് എ.വി., ഷാനിർ എൻ.എച്ച്, മഹേന്ദ്രൻ വി. പി.ഡി.ജോസഫ് , ബിൻസാർ സി.എസ്. എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)