Post Header (woking) vadesheri

കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനാണ് കാസർകോട്ജോ സ്വദേശി ജോയലുമാണ് മരിച്ചത്.

Ambiswami restaurant

ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ലോക്കായി പോയി ശ്വാസംമുട്ടി മരിച്ചതെന്ന് സംശയം. വാഹനം എരമംഗലം സ്വദേശിയുടേതാണ് വാഹനം.

വാഹനം ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Second Paragraph  Rugmini (working)