Post Header (woking) vadesheri

തിരുനാൾ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി, ആറു പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ബ്രഹ്മകുളത്ത് പള്ളി തിരുനാള്‍ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി . അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. കീഴൂർ പാലുവായ് വീട്ടിൽ ജയിംസ് (61) ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ വീട്ടിൽ വിൻസെന്റ് (53), ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോഷി (54), ചിറ്റിലപ്പിള്ളി വടക്കൻ വീട്ടിൽ ജോൺസൺ (63) എന്നിവർക്കാണ് പരിക്കേറ്റത്.

Ambiswami restaurant

ബ്രഹ്മകുളം സെന്റ് തോമസ് ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്താണ് അപകടം. പെരുന്നാൾ നടക്കുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലും ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Second Paragraph  Rugmini (working)