Post Header (woking) vadesheri

കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നട ശ്രീകൃഷ്‌ണ റെസിഡൻസിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം. കാണിപ്പയ്യൂർ സരോജത്തിൽ പുരുഷോത്തമൻ, ഭാര്യ സരോജം, സഹോദരി രമണി എന്നിവർക്കാണ് പരിക്കേറ്റത്. അടൂർ പറക്കോടി ചരുവിൽ അനന്തു ഓടിച്ച കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും തകർന്നു.

First Paragraph Jitesh panikar (working)

അനന്ദു മദ്യലഹരിയിലായിരുന്നു വെന്ന് പറയുന്നു. പരിക്കേറ്റവരെ മുതുവട്ടൂരിലെ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെമ്പിൾ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.