കാപ്പ നിയമ പ്രകാരം തൊട്ടാപ്പ് സ്വദേശിയെ നാടു കടത്തി.
ചാവക്കാട് : കാപ്പ നിയമം പ്രകാരം റൗഡിയെ 6മാസക്കാലത്തേക്ക് നാടു കടത്തി. കടപ്പുറം തൊട്ടാപ്പ് ചാലിൽ വീട്ടിൽ അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്, 24
നെയാണ് ഗുരുവായൂർ
എ സി പി, കെ എം ബിജു
വി ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി. തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിൽ നാടു കടത്തിയത്.
ജില്ലയിലെ ചാവക്കാട്, പാവറട്ടി, വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷനുകളി
ൽ മോഷണം, മയക്കു മരുന്ന് വില്പന തുടങ്ങിയവക്ക് ഷഹറൂഫിന് എതിരെ കേസുകൾ ഉണ്ട്. ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനഞ്ചാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.
തുടർന്നും മയക്കുമരുന്ന് - ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു