Post Header (woking) vadesheri

കാപ്പ പ്രകാരം ചാവക്കാട് സ്വദേശിയെ റിമാന്റ് ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്: കാപ്പ വകുപ്പ്  പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെ(33)യാണ്  ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും  അറസ്റ്റ് ചെയ്തത്.

Poonthanam

Vasudev Inn
Rugmani 700-200

ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട്,ഗുരുവായൂര്‍ എന്നീ സ്റ്റേഷനുകളിലും,എറണാംകുളം റൂറൽ ജില്ലയിലെ മുനമ്പം പോലീസ് സ്റ്റേഷനിലും തട്ടികൊണ്ടുപോകൽ,മയക്കുമരുന്ന് ഉപയോഗം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷറഫുദ്ദീൻ.കാപ്പ നിയമ പ്രകാരം ഉത്തരവിറങ്ങിയിരുന്നെങ്കിലും ഇയാൾ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയെ റിമാന്റ് ചെയ്തു.എസ്ഐ ബാബുരാജ്,സിപിഒ മാരായ അബൂബക്കര്‍,വിനീത്,നസൽ,അനൂപ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

First Paragraph Jitesh panikar (working)