Post Header (woking) vadesheri

കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടി സ്വദേശി വല വീട്ടിൽ രഞ്ജിത്ത് (27 )നെയാണ് ചാവക്കാട് ഇൻസ്പെക്ടർ വിപിൻ .കെ. വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്.

Ambiswami restaurant

. പേരകം സ്വദേശിയെ ആക്രമിച്ച കേസിലും, വധശ്രമം, നിരോധിത മയക്കുമരുന്ന് കടത്തൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കൽ ആകുന്നതിനു ഉത്തരവായിട്ടുള്ളത്