Above Pot

കാപ്പ , ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . ഗുരുവായൂർ പിള്ളക്കാട് കോളനി ചുള്ളിപ്പറമ്പിൽ വിജയൻ മകൻ വിഷ്ണു 23 വിനെയാണ് കാപ്പാ നിയമലംഘന കുറ്റം ചുമത്തി ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത് . കോട്ടപ്പടിയിൽ വച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദ്ദിച്ച് പണവും രേഖകളും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു .

ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ വി വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ കിഷോർ നിഷാദ് അഭിനന്ദ് സുമേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Vadasheri Footer