Above Pot

കാൻസർ ചികിത്സകൾക്ക് ഓഡിറ്റിങ്ങ് ഏർപ്പെടുത്തണം : ഡോ : വി പി.ഗംഗാധരൻ

ഗുരുവായൂർ :കാൻസർ രോഗം അമ്പത് ശതമാനത്തോളം കണ്ടെത്താനും ചികിത്സ തേടാനും ബോധവത്ക്കണ ക്ലാസ്സുകൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും കഴിയുന്നുണ്ടെന്ന് പ്രശസ്ത കാൻസർ സ്പെഷലിസ്റ്റ് ഡോ.വി പി.ഗംഗാധരൻ പറഞ്ഞു.
ദേശീയ കാൻസർ ബോധവത്ക്കരണ ദിനത്തിൻ്റെ ഭാഗമായി ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച കാൻസർ ബോധവത്ക്കരണ സെമിനാറും ചികിത്സാ സഹായധന വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.:

First Paragraph  728-90

Second Paragraph (saravana bhavan

മററ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തരം കാര്യങ്ങൾ ചെയ്യാനും തുടർ ചികിത്സ നടത്താനും കേരളീയർ മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാം ചെയ്യുന്ന പ്രവർത്തനങ്ങൾക്കും ചികിത്സ രീതികൾക്കും ഓഡിറ്റിങ്ങ് ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുരൂപയുടെ സ്മരണാർത്ഥം നൽകുന്ന ചികിത്സാ സഹായധനം ഒരു ലക്ഷം രൂപ കാൻസർ രോഗികൾക്കായി ഡോക്ടർ വിതരണം ചെയ്തു.

കേ ര ള ശ്രി പുരസ്ക്കാരം ലഭിച്ച ഡോക്ടറെ ചേമ്പർ ആദരിച്ചു. പൈതൃകം ഗുരുവായൂരും പൊന്നാട അണിയിച്ചു. ചേമ്പർ പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി.ഉദയൻ മുഖ്യാതിഥിയായി. അഡ്വ.രവിചങ്കത്ത്, വസന്ത മണി , ഉണ്ണികൃഷ്ണൻ കെ. എന്നിവർ പ്രസംഗിച്ചു