ഗുരുവായൂർ ഏകാദശി, കനറാ ബാങ്ക് വിളക്ക് ആഘോഷിച്ചു.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച കനറാ ബാങ്ക് ജീവനാക്കാരുടെ ഏകാദശി വിളക്ക് ആഘോഷിച്ചു . രാവിലെ കാഴ്ചശീവേലിക്ക് ശ്രീധരൻ കോലമേറ്റി രവികൃഷ്ണനും ചെന്താമരാക്ഷനും പറ്റാനകളായി . കിഴക്കുട്ട് അനിയൻ മാരാരുടെ മേളവും, ഉച്ചശ്ശിവേലിക്ക് അയിലൂർ അനന്തനാരായണൻ്റെ പഞ്ചവാദ്യവും അകമ്പടിയായി.
വൈകീട്ട് ദീപാലംങ്കാരം, നാഗസ്വരം, കേളി, ചിറക്കൽ നിധീഷിൻ്റെ തായമ്പക എന്നിവയും ഉണ്ടായി.രാത്രി വിളക്കെഴുന്നള്ളിപ്പിന് അഞ്ച് ഇടയ്ക്കകളും അഞ്ച് നാഗസ്വരങ്ങളും അണിനിരന്നു. .പുറത്ത് മേൽപുത്തൂർ [ ഓഡിറ്റോറിയത്തിൽ ബാങ്ക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി രാത്രി പിന്നണി ഗായകൻ സന്നിധാനന്ദൻ്റെ ഭക്തിഗാനമേളയും നടന്നു
തിങ്കളാഴ്ച ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ പത്തുകാർ വാര്യയന്മാരുടെ ഏകാദശി വിളക്ക് ആഘോഷിക്കും . രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചെർപ്പുളശേരി രാജേഷിൻ്റെ മേളമുണ്ടാകും. വൈകീട്ട് വലിയ നിറമാലയ്ക്ക് നാലമ്പലത്തിൽ തെച്ചി തുളസി താമര മാലകളാൽ അലങ്കരിക്കും
രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കഥകളി പകുതി പുറപ്പാട് അരങ്ങേറ്റവും. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ വേഷമണിയുന്ന സീതാസ്വയംവരം കളിയും ഉണ്ടാകും. ചൊവ്വാഴ്ച ഗുരുവായൂരിലെ കച്ചവക്കാരുടെ വളക്കാഘോഷം നടക്കും