Post Header (woking) vadesheri

കാലിക്കറ്റ് ഇൻ്റർസോൺ ഫുട്ബാൾ 14ന് ശ്രീകൃഷ്ണയിൽ.

Above Post Pazhidam (working)

ഗുരുവായൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ ഫുട്ബാൾ മത്സരങ്ങൾ നവംബർ 14 മുതൽ 19 വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 9.30 ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ മുഖ്യാതിഥിയാകും.

Ambiswami restaurant

ദേവഗിരി സെൻ്റ് ജോസഫ്സും പാലക്കാട് ഗവ. വിക്ടോറിയയും തമ്മിലാണ് ആദ്യ മത്സരം. രാവിലെ ഏഴ്, ഒമ്പത്, വൈകീട്ട് രണ്ട്, നാല് എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ. 19 ന് വൈകീട്ട് മൂന്നിന് ഫൈനൽ. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലെ കോളജുകളിൽ നിന്നായി 16 ടീമുകൾ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ. പി.എസ്. വിജോയ്, ഫിസിക്കൽ എജുക്കേഷൻ വകുപ്പ് തലവൻ ഡോ. കെ.എസ്. ഹരിദയാൽ, ക്യാപ്റ്റൻ രാജേഷ് മാധവൻ, കെ.ആർ. മിഥുൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)