Post Header (woking) vadesheri

നന്തൻകോട് കൂട്ടക്കൊല, കേഡല്‍ ജിൻസൺരാജയ്ക്ക് ജീവപര്യന്തം

Above Post Pazhidam (working)

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Ambiswami restaurant

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും, പ്രായം പരിഗണിക്കണമെന്നും ശിക്ഷയിന്മേലുള്ള വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ജന്മം നല്കിയ അമ്മയെയും കാഴ്ച ഇല്ലാത്ത വൃദ്ധയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. പ്രതിക്ക് ഒരു മാനസാന്തരവുമില്ല. പ്രതി വീണ്ടും പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.


മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂർവങ്ങളിൽ അപൂർവമാണ് പ്രതിക്ക് വധശിക്ഷ തന്നെ നല്ക്ണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍, സാത്താന്‍ ആരാധന തുടങ്ങിയവയെല്ലാം കെട്ടിച്ചമച്ച കഥയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ലെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.

Second Paragraph  Rugmini (working)

2017 ഏപ്രില്‍ 9ന് പുലര്ച്ചെ യാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്സ്t കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്സ ണ്‍ രാജയെ ദിവസങ്ങള്ക്കകം പൊലീസ് പിടികൂടുകയായിരുന്നു

Third paragraph

തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. 2024 നവംബർ 13നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ്‌ ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ആളുകളെ വെട്ടിക്കൊല്ലുന്നത്‌ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ്‌ കേഡലിനെതിരെ ചുമത്തിയിരുന്നത്

അതെ സമയം കേഡല്‍ ജിന്സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്‍. ഓരോ കൊലപാതക കേസിലും മൂന്നു ലക്ഷം രൂപയുടെ നഷ്ടപരിഹാരം പറഞ്ഞിട്ടുണ്ട്. അതോടൊപ്പം വീടു തീ വെച്ചതിന് 7 വര്ഷഞത്തെ കഠിന തടവു വിധിച്ചു. അതിനും പിഴ വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്ഷം തടവുമാണ് വിധിച്ചിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍ പറഞ്ഞു.

ഇതില്‍ ഏഴും അഞ്ചും വര്ഷത്തെ തടവ് ആകെ 12 വര്ഷം ആദ്യം അനുഭവിക്കണം. അതിനുശേഷം മാത്രമാകും ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ. സര്ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിച്ചില്ലെങ്കില്‍ ഏതാണ്ട് 30 വര്ഷത്തോളം കേഡലിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അഡ്വ. ദിലീപ് സത്യന്‍ പറഞ്ഞു. ഈ കേസിലെ ജീവിക്കുന്ന ഇരയാണ്, ഒന്നാം സാക്ഷി കൂടിയായ പ്രതിയുടെ അമ്മാവന്‍ ജോസ് സുന്ദരം. അതിനാലാണ് അദ്ദേഹത്തിന് പിഴത്തുക നഷ്ടപരിഹാരമായി നല്കണമെന്ന് കോടതി വിധിച്ചതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കേസില്‍ പ്രതിക്ക് വധശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്യപൂര്വ്മായിട്ടാണ് വധശിക്ഷ നല്കുന്നത്. രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചും കൂടി 12 വര്ഷത്തെ തടവും അതിനു ശേഷം മാത്രം ജീവപര്യന്തം ആരംഭിക്കുകയുള്ളൂ എന്ന കോടതി വിധി തൃപ്തികരമാണ്. കൂടാതെ ജീവപര്യന്തത്തില്‍ ഒരു തരത്തിലുള്ള ഇളവും അനുവദിക്കരുതെന്ന നിര്ദേശവും അഭിനന്ദനാര്ഹമാണ്. മാനസികാരോഗ്യത്തിന് കേഡല്‍ ചികിത്സയിലായിരുന്നു എന്ന റിപ്പോര്ട്ടും കോടതിയില്‍ വന്നിരുന്നു. കോടതി വിധി ചലഞ്ച് ചെയ്യണോയെന്നത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നും അഡ്വ. ദിലീപ് സത്യന്‍ വ്യക്തമാക്കി.

12 വര്ഷം തടവിനു ശേഷം മാത്രമേ ജീവപര്യന്തം തുടങ്ങൂ എന്നതാണ് വിധിയിലെ പ്രത്യേകത. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്ഷം പ്രത്യേക തടവുശിക്ഷയുമുണ്ട്. ഏതാണ്ട് 22 വര്ഷതത്തിലേറെ പ്രതി ജയില്ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് മനസ്സിലാക്കുന്നത്. ഇത് നല്ല ശിക്ഷ തന്നെയാണെന്ന് ഇപ്പോള്‍ കോഴിക്കോട് റൂറല്‍ എസ്പിയായ കെ ഇ ബൈജു പറഞ്ഞു