Madhavam header
Above Pot

പൗരത്വ നിയമത്തിനെതിരെ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി . മണത്തല കാണംകോട്ട് സ്ക്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ സമാപിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ നിയോജക മണ്ഡല പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി ഉദ്ഘാടനം ചെയ്തു .

Astrologer

മഹിളാ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ , മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത് , ചാവക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല , ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈലാ നാസർ , ഗുരുവായൂർ ബ്ലോക്ക് വ്യാപാരി കോൺഗ്രസ് പ്രസിഡന്റ് കെ കെ ഹിരോഷ്, അഷറഫ് വി ബി , സി പി കൃഷ്ണൻ മാസ്റ്റർ , ഇസഹാഹ് മണത്തല എന്നിവർ പ്രസംഗിച്ചു . പി ടി ഷൗക്കത്ത് അലി , സി കെ സക്കീർ ഹുസൈൻ , കർണൻ താമരശ്ശേരി, ഷെരീഫ് വോൾഗ , എ എച്ച് റൗഫ്, റാഫി ചക്കര, സനൂബ് താമരത്ത് എന്നിവർ നേതൃത്വം വഹിച്ചു .

Vadasheri Footer