Post Header (woking) vadesheri

ഉപഭോക്തൃ കോടതി ഉത്തരവിന് പുല്ലു വില , സി എസ് ബി മാനേജർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധി പ്രകാരം ബാങ്ക് നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ സി എസ് ബി (കാത്തലിക്ക് സിറിയൻ) ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ.എൽ.ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് ബാങ്കിൻ്റെ തൃശൂർ കോളേജ് റോഡിലെ മാനേജർക്കെതിരെ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്കിൽ മതിയായ പണമുണ്ടായിട്ടും ചെക്കുകൾ മടക്കിയതിനെതിരെ ഉണ്ണികൃഷ്ണൻ നേരത്തെ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി മാനേജർ പാലിച്ചില്ല.

Arya bhavan inner

Second Paragraph  Sarovaram(working)

തുടർന്ന് വിധി പാലിക്കാതിരുന്നതിന് മാനേജരെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ് ,ആർ രാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകമ്മീഷൻ ബാങ്ക് മാനേജർക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ മാനേജരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .

Third paragraph Saravan bhavan