Header

വധ ശ്രമക്കേസ്‌ ,അന്വേഷണം ഷംസീർ എം എൽ എ യിൽ എത്തുമെന്ന് പ്രതീക്ഷ : സി.ഒ.ടി. നസീർ

കണ്ണൂർ : സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാഗേഷ് അറസ്റ്റിലായതോടെ, തന്നെ ആക്രമിച്ച കേസ് എ.എന്‍ ഷംസീര്‍ എം.എല്‍.എയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.ഒ.ടി നസീര്‍. അറസ്റ്റിലായ രാഗേഷ്, ഷംസീറുമായി അടുത്ത ബന്ധം ഉള്ള ആളാണ്. തനിക്കും രാഗേഷിനും തമ്മില്‍ വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളുമില്ല. തന്നെ ആക്രമിച്ചതിന്റെ ഗൂഢാലോചന ഷംസീറിലേക്ക് എത്തുന്നില്ലെങ്കില്‍, കോടതിയെ സമീപിക്കുമെന്നും സി.ഒ.ടിനസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ അറസ്റ്റിലായ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെ അറസ്റ്റ് ചെയ്തത്. അക്രമം നടന്ന ദിവസം രാഗേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.സിഒടി നസീര്‍ വധശ്രമത്തിനു ശേഷം കേസ് അന്വേഷിച്ചിരുന്ന സിഐ പി കെ വിശ്വംഭരനെയും മറ്റു അന്വേഷണ ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് ഇയാളാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതുകൂടാതെ സിഐ ഓഫീസിലേക്ക് പി ജയരാജനെയും ഷംസീറിനെയും തൊട്ടുകളിച്ചാല്‍ വിശ്വംഭരന്റെ കാലും കൈയും കൊത്തുമെന്നും ഇത് തലശ്ശേരിയാണെന്ന് ഓര്‍ക്കണമെന്നുമെഴുതിയ ഭീഷണിക്കത്ത് എഴുതിയതും രാജേഷാണെന്നും പോലിസ് പറയുന്നു.

Astrologer

സി ഒ ടി നസീര്‍ വധശ്രമക്കേസ് പുരോഗമിക്കവെയാണ് അന്വേഷണം മുന്‍ ഓഫീസ് സെക്രട്ടറിയായ രാജേഷിലേക്ക് ചെന്നെത്തിയത്. കതിരൂര്‍ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സിപിഎം സെക്രട്ടറിയാണ് സോഡ മുക്ക് ആലുള്ളത്തില്‍ ഹൗസില്‍ എന്‍ കെ രാജേഷ്. ഈയിടെ തലശ്ശേരി ബ്ലോക്ക് ഡിവൈഎഫ്‌ഐ നേതാവുകൂടിയായ രാജേഷ് തലശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയാണ്.
പാര്‍ട്ടി ചുമതല കതിരൂരിലാണെങ്കിലും രാജേഷിന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ തലശ്ശേരി നഗരം കേന്ദ്രീകരിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ സൈബര്‍ പോരാളിയായിട്ടാണ് ഇയാള്‍ തലശ്ശേരിയിലെ പാര്‍ട്ടി വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. സി ഒ ടി നസീര്‍ അക്രമിക്കപ്പെട്ട മെയ് 18ന് മുമ്പും പിമ്പുമായി ഇയാള്‍ കേസിലെ മുഖ്യപ്രതി പൊട്ട്യന്‍ സന്തോഷിന്റെ ഫോണിലേക്ക് 18 തവണ വിളിച്ചിരുന്നതായി പോലിസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

new consultancy

നസീറിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിനു പിന്നില്‍ രാജേഷാണെന്നാണ് നസീറിന്റെ പ്രധാന ആരോപണം. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ നിഴലുപോലെ നടക്കുന്നയാളാണ് രാജേഷ്. ഡിവൈഎഫ്‌ഐക്കാലം മുതലേ ഇവര്‍ തമ്മില്‍ ബന്ധമുണ്ട്. ഗള്‍ഫിലുള്ള ഷംസീറിന്റെ ജ്യേഷ്ഠന്‍ താഹിറുമായുള്ള അടുത്ത ബന്ധമാണ് രാജേഷിനെ ഷംസീറിന്റെ സഹായിയാക്കി മാറ്റിയത്. ഏറെക്കാലമായി ഷംസീറിന്റെ ഡ്രൈവറും കൂടിയായിരുന്നു ഇയാ
സി ഒ ടി വധശ്രമക്കേസിനുപുറമേ കഴിഞ്ഞ കുറെക്കാലയളവില്‍ തലശ്ശേരിയില്‍ നടന്ന വിവിധ രാഷ്ട്രീയാതിക്രമക്കേസുകളും വധക്കേസുകളിലും രാജേഷിനു പങ്കുണ്ടെന്നാണ് പോലിസ് നിഗമനം. ഉന്നത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജേഷിനെ തൊടാന്‍ മിക്ക പോലിസ് ഓഫീസര്‍മാരും ഭയക്കുകയാണ് പതിവ്

buy and sell new