ശൈലി മാറ്റേണ്ട , ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കിയാൽ മതി : ജോയ് മാത്യു
തൃശൂർ : പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നന്ന് സിനിമാ താരം ജോയ് മാത്യു രംഗത്ത് . ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജോയ് മാത്യു ഈ ആവശ്യം ഉന്നയച്ചിരിക്കുന്നത്.
”ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും” എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ് മാത്യു ഈ അഭിപ്രായവുമായി രംഗത്തെത്തിയത്.