
സി ദാവൂദും, ഉവൈസിയും ചെയ്യുന്നത് ഒരേപണി : എം എ നിഷാദ്

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ സി ദാവൂദും, എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടാന്‍ അഹോരാത്രം പണിയെടുക്കുന്നവരാണെന്ന് സംവിധായകന്‍ എം എ നിഷാദ്. ഒരാള്‍ പാര്‍ലമെന്റിലിരുന്നാണെങ്കില്‍ മറ്റേയാള്‍ ചാനലിന്റെ ഇരുട്ടു മുറിയിരുന്നാണ് ആ പണി എടുക്കുന്നതെന്ന് നിഷാദ് പറഞ്ഞു

മുസ്ലിം സമുദായത്തെ ഉന്നമനത്തിലേയ്ക്ക് നയിക്കുക എന്നതല്ല ഉവൈസിയുടേയും ദാവൂദിന്റേയും ലക്ഷ്യം. മറിച്ച് ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കലാണെന്നും നിഷാദ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഉവൈസി ബിജെപിയുടെ സ്ലീപിങ് സെല്‍ പ്രമാണിയാണ്. തെരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഇടങ്ങളിലെ ഉവൈസിയുടെ സ്ഥാനാര്‍ഥികളാണ് അതിനുദാഹരണം. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി അതിലൂടെ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുകയെന്ന തന്ത്രം ഉത്തരേന്ത്യയില്‍ ഫലപ്രദമാണെന്നും എം എ നിഷാദ് ചൂണ്ടിക്കാട്ടി. വര്‍ത്തമാന രാഷ്ട്രീയത്തില്‍ ഉവൈസിയെ പ്രോത്സാഹിപ്പിക്കുക എന്നത് ബിജെപിയുടെ അജണ്ടയും തന്ത്രവുമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പിലും ഉവൈസി ഫാക്ടര്‍ വര്‍ക്കായി എന്നത് വിസ്മരിക്കരുത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉവൈസിയും,സി ദാവൂദും…
ഇന്‍ഡ്യ രാജ്യത്തെ,മുസ്‌ളീം ന്യൂനപക്ഷങ്ങളെ
സമൂഹത്തില്‍ അന്യവല്‍ക്കരിക്കപെടാന്‍
അഹോരാത്രം പണിയെടുക്കുന്ന രണ്ട് വ്യക്തികള്‍..
ഒരാള്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ്‌റില്‍ ഇരുന്നും
മറ്റെയാള്‍ ഒരു ചാനലിന്റ്‌റെ ഇരുട്ട് മുറിയിലിരുന്നും
ആ പണി അഭംഗുരം തുടരുന്നു…
എന്താണ് ഇവരുടെ ലക്ഷ്യം…
ഒരു സമൂഹത്തെ വിശിഷ്യാ മുസ്‌ളീം സമുദായത്തെ
വിദ്യാഭ്യാസപരമായോ,സാസ്‌ക്കാരികമായോ,
ഉന്നമനത്തിലേക്ക് നയിക്കാാണോ ?
അല്ല എന്ന് നിസ്സംശയം പറയാന്‍ കഴിയും..
അവരുടെ ലക്ഷ്യം സമുദായത്തിന്റ്‌റെ ഉന്നമനമല്ല
മറിച്ച് ഇസ്‌ളാമാഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കലാണ്…
ഉവൈസിയില്‍ നിന്നും തുടങ്ങാം..
ഉവൈസി എന്നും ബി ജെ പിയുടെ സ്ലീപ്പിംഗ് സെല്‍
പ്രമാണിയാണ്…അതിന് തെളിവുകള്‍ തേടി അധികം,അലയണ്ട..അയാളുടെ പ്രവര്‍ത്തികളില്‍ നിന്നും മനസ്സിലാക്കാവുന്നതേയുളളൂ…
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുസ്‌ളീം ഭൂരിപക്ഷമുളള ഇടങ്ങളില്‍ ഉവൈസിയുടെ സ്ഥാനാര്‍ത്ഥികളുണ്ടാകും..ന്യൂനപക്ഷ വോട്ടുകളില്‍ വിളളലുണ്ടാക്കി അത് വഴി ബി ജെ പി
സ്ഥാനാര്‍ത്തികളെ വിജയിപ്പിക്കുക..
ഉത്തരേന്ത്യയില്‍ ഈ തന്ത്രം ഫലപ്രദമാണെന്ന്
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോളും തെളിയുന്നു
വര്‍ത്തമാന രാഷ്ട്രീയത്തില്‍ ഉവൈസിയെ പ്രോത്സാഹിപ്പിക്കുക എന്നുളളത് ബി ജെ പിയുടെ അജണ്ടകളിലൊന്നാണ്…അതിന് അവരെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല..അതവരുടെ
തന്ത്രമാണ്…തിരഞ്ഞെടുപ്പില്‍ എല്ലാ സാധ്യതകളും അവര്‍ തേടും..വോട്ട് തിരിമറിയുള്‍പ്പടെ..
ബീഹാര്‍ തിരഞ്ഞെടുപ്പിലും ഉവൈസി ഫാക്റ്റര്‍
വര്‍ക്കായി എന്നുളളത് നാം വിസ്മരിക്കാന്‍ പാടില്ല..
എന്ത് കൊണ്ട് ഉവൈസി തെക്കേ ഇന്ത്യയില്‍
ക്‌ളച്ച് പിടിക്കുന്നില്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്..
ഉത്തരേന്ത്യയിലെ മുസ്‌ളീം ന്യുനപക്ഷത്തില്‍
ഏറിയ പങ്കും നിരക്ഷരരാണ്,ഭയത്തില്‍ ജീവിക്കുന്നവരാണ്,ദരിദ്രരായ അവരില്‍ പലര്‍ക്കും
മുഖ്യധാരയിലേക്ക് വരാന്‍ കഴിയാത്തത് ഉവൈസിയെ പോലുളളവരുടെ ഇടപെടലുകള്‍ കൊണ്ടാണെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല…അയാളുടെ ആജ്ഞാനുവര്‍ത്തികളായി ഒരു പറ്റം ജനങ്ങളെ സൃഷ്ടിക്കുക വഴി അയാള്‍ അയാളുടെ രാഷ്ട്രീയവും,സാമ്രാജ്യവും കെട്ടി പൊക്കുകയാണ്..
കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്തികളെ നിര്‍ത്താന്‍ ശ്രമിച്ച,ഉവൈസിയെ കണ്ടം വഴി ഓടിച്ചതിന്റ്‌റെ ക്രെഡിറ്റ് കോണ്‍ഗ്രസ്സ് നേതാക്കന്മാരായ ഡി കെ ശിവകുമാറിനും
സിദ്ധരാമയ്യക്കും അവകാശപ്പെട്ടതാണ്.
അത് കൊണ്ട് കോണ്‍ഗ്രസ്സ് അവിടെ വിജയിച്ചു
കേരളത്തില്‍ ഉവൈസി വന്നാല്‍ നഷ്ടം തങ്ങള്‍ക്കാണെന്ന് ഏറ്റവും ബോധ്യമുളളവര്‍
ലീഗുകാരാണ്…അവര്‍ അയാളെ കാല് കുത്താന്‍
സമ്മതിക്കില്ല..മുസ്‌ളീം ലീഗ് ആ അപകടം നേരത്തെ മണത്തു…അവര്‍ ഉവൈസിയെ
പടിക്ക് പുറത്ത് നിര്‍ത്തി…
മുസ്‌ളീം ന്യൂനപക്ഷത്തിന് വെണ്ടി ഉവൈസി,ഒഴുക്കുന്നത് മുതലകണ്ണീരാണെന്ന്
ജനം തിരിച്ചറിയുന്ന കാലം വിദൂരമല്ല..
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒരു സമുദായത്തെ അയാള്‍ ഇരുട്ടില്‍ നിര്‍ത്തുകയാണ്..
ഇനി ദാവൂദിലേക്ക് വരാം..
കേരള മോഡല്‍ ഉവൈസി ലൈറ്റാണ് സി ദാവൂദ്
ഇടതു പക്ഷത്തെ ഒരു ചാനല്‍ ഫ്‌ളോറിന്റ്‌റെ
ഇരുട്ട് മുറിയില്‍ ഇരുന്ന് നിശിതമായി വിമര്‍ശിക്കുന്ന
രീതി നിങ്ങള്‍ നോക്കു..
അയാള്‍ക്ക്,എല്ലാം മതമാണ്..ജൈവ കൃഷിയില്‍
ഏര്‍പ്പെടണമെന്ന സര്‍ക്കാറിന്റ്‌റെ പരിപാടിയില്‍
പോലും മതം കയറ്റി വിടുന്ന ദാവൂദ് യഥാര്‍ത്തതില്‍
ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് ?
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
ദാവുദിയന്‍ ജല്പനങ്ങള്‍ ഏറ്റ് പിടിക്കാതിരിക്കാനാണ്,ലീഗുകാരും കോണ്‍ഗ്രസ്സും
ശ്രദ്ധിക്കേണ്ടത്..പാലത്തായി വിഷയം മുതല്‍
അങ്ങോട്ടും,ജൈവകൃഷി വിഷയത്തില്‍ ഇങ്ങോട്ടും
അയാള്‍ വളം വെച്ച് കൊടുക്കുന്നത് ആര്‍ക്കാണ്?
ദാവൂദും,ആര്‍ വി ബാബുവും പറയുന്നത് ഒരു പോലെയാണെന്ന് വരികള്‍ക്കിടയില്‍ വായിച്ചാല്‍
മനസ്സിലാക്കാം,,അന്ധമായ ഇടതുപക്ഷ വിരോധം
ഉളളില്‍ പേറി നടക്കുന്ന ദാവൂദ്,ഇസ്‌ളാമാഫോബിയ
വളര്‍ത്താന്‍ നല്ല ശ്രമത്തിലാണ്.സമൂഹത്തില്‍
ഭിന്നതയുണ്ടാക്കുന്ന ഈ കൂട്ടര്‍ ഈ നാടിന്റ്‌റെ
ഐക്യവും സമാധാനവും കെടുത്താന്‍,
ആരുടെയൊക്കെയോ കൈയ്യില്‍ നിന്ന്
അച്ചാരം വാങ്ങിയിട്ടുണ്ടെന്ന് സംശയിച്ചാല്‍
സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല..
ജമാ അത്തെ ഇസ്‌ളാമി മതരഷ്ട്ര വാദം ആണ്
മുന്നോട്ട് വെക്കുന്നതെങ്കില്‍ അതിനെ ഇടതുപക്ഷം എതിര്‍ക്കുക തന്നെ ചെയ്യും..അത് കൊണ്ട് തന്നെയാണ് മുസ്‌ളീം ഭൂരിപക്ഷം ഇടതിനോട് ചേര്‍ന്ന് നില്‍ക്കുന്നത്..
ആശയത്തെ ആശയം കൊണ്ട് തന്നെ നേരിടണം
ജയ് ഹിന്ദ്,!
