Header 1

പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസം: മോഹന്‍ലാല്‍

കൊച്ചി: ജീവിതത്തില്‍ പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ചെറിയ പരാജയം പോലും പുതിയ തലമുറയെ നിരാശയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിജയത്തോടൊപ്പം പരാജയവും നേരിടാന്‍ പുതുതലമുറ തയ്യാറായിരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നിരാശയായിരിക്കും ഫലമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരളയുടെ (സിസിഎസ്‌കെ) ഔദ്യോഗിക ഉദ്ഘാടനവും കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റാങ്ക് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറ ജെടി പാക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സിലിന്റെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

Above Pot

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപനരീതിയും കാലാനുസൃതമായി മാറേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സിസിഎസ്‌കെ പ്രസിഡന്റും ചോയ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ജോസ് തോമസ് പറഞ്ഞു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും പ്രധാന്യം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു