Header 1 vadesheri (working)

ബസ്സുടമയായ യുവാവ് സ്വന്തം ബസിനടിയിൽ പെട്ട് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ബസ്സുടമയായ യുവാവ് സ്വന്തം ബസിനടിയിൽ പെട്ട് മരിച്ചു. ഗുരുവായൂര്‍ -തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് പുറ്റെക്കരയില്‍ വെച്ചാണ് അപകടം. റോഡില്‍ വീണ ഇയാളുടെ അരക്കു താഴെയുള്ളശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങി.

First Paragraph Rugmini Regency (working)

ഉടനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാൻ കഴിഞില്ല. ഇയാൾ കയറിയിരുന്ന ബസിന് മുന്നിലായി ഇയാളുടെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. പുറ്റേക്കരയിലെത്തി സ്റ്റാർട്ട് ചെയ്ത് നീങ്ങാൻ തുടങ്ങിയിരുന്ന അടുത്ത ബസിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴെ വീഴുകയായിരുന്നു. മുന്നോട്ടെടുത്ത ബസ് ഇതിനകം രജീഷിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങി.