Post Header (woking) vadesheri

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട്: സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയോട് മൊബൈല്‍ നമ്പര്‍ ചോദിച്ചെന്നാരോപിച്ച് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. അകലാട് ബ്ലാങ്ങാട് വീട്ടില്‍ അന്‍സാ(37)നെയാണ് ചാവക്കാട് എസ്.ഐ. പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ചാവക്കാട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ ആല്‍ബിനെയാണ് പ്രതി മര്‍ദ്ദിച്ചത്. കണ്ടക്ടറെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.