അമിത വേഗം ,കണ്ടാണശ്ശേരിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു നിന്നു

ഗുരുവായൂർ : കണ്ടാണിശ്ശേരി മൈത്രി ഓഡിറ്റോറിയത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് റോഡരുകിലെ
മരത്തിൽ ഇടിച്ചു നിന്നു . നിരവധി പേർക്ക് പരിക്കേറ്റു . ആരുടെയും നില ഗുരുതരമല്ലെങ്കിലും പലർക്കും കയ്യിനും കാലിനും പൊട്ടലുണ്ട് . ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം. തൃശൂർ-ഗുരുവായൂർ റൂട്ടിലോടുന്ന അനന്ത സാഗർ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ഓട്ടത്തിനിടെ അമിത വേഗമാണ് നിയന്ത്രണം തെറ്റാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു പരിക്കേറ്റവരെ ചൂണ്ടലിലെയും കുന്നംകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

buy and sell new