Header 1 vadesheri (working)

ടയര്‍കട ഉടമയ്ക്ക് നേരെ വെടിവെച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ .

Above Post Pazhidam (working)

തൃശൂര്‍:  തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കട ഉടമയ്ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍അറസ്റ്റിൽ . ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തു. 

First Paragraph Rugmini Regency (working)

പാലക്കാട് സ്വദേശി മണികണ്ഠനാണ് ഇന്നലെ രാത്രി എട്ട് മണിയോടെ വെടിയേറ്റത്. കാലില്‍ വെടിയേറ്റ മണികണ്ഠന്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

നേരത്തെ പഞ്ചര്‍ ഒട്ടിച്ച് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണ് അക്രമണത്തിന് കാരണം. ഞായറാഴ്ച രാത്രി സംഘടിച്ചെത്തിയ പ്രതികള്‍ കടയുടമയെ മാര്‍ദ്ദിക്കുകയും കാലില്‍ വെടിവെയ്ക്കുകയുമായിരുന്നുവെന്ന്‌ പോലീസ് അറിയിച്ചു. 

Second Paragraph  Amabdi Hadicrafts (working)

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായ ഫെഷീക്ക് നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. 

തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാവിളയാട്ടം തടയാന്‍ ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ വ്യാപക പരിശോധന നടക്കുന്നതിനിടെയാണ് വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.