Header 1 vadesheri (working)

ഗുരുവായൂർ ടെലഫോൺ എക്സ്ചേഞ്ചിലെ അഗ്നിബാധ , 48 മണിക്കൂർ കഴിഞ്ഞിട്ടും മേഖലയിലെ ഫോണുകൾ നിശ്ചലം തന്നെ

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂര്‍ ബി എസ് എന്‍ എല്‍ എക്‌സ്‌ചെയ്ഞ്ചില്‍ അഗ്നി ബാധ ഉണ്ടായി 48 മണിക്കൂർ കഴിഞ്ഞിട്ടും നിശ്ചലമായ ഫോൺ , ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല . തിങ്കളാഴ്ച്ച യോടെമാത്രമെ കണക്ഷനുകൾ പൂർവ സ്ഥിതിയിൽ ആകൂ എന്ന് എക്സ്ചേഞ്ച് അധികൃതർ നൽകുന്ന വിവരം അതെ സമയം ഇത് നീളാനുള്ള സാധ്യതയും തള്ളി കളയുന്നില്ല . ചാവക്കാട് ഗുരുവായൂർ മേഖലയിൽ ആയി 2800 ടെലഫോൺ കണക്ഷനുകൾ ആണ് നിശ്ചലമായത് .

First Paragraph Rugmini Regency (working)

അതെ സമയം എഫ് ടി ടി എച്ച് കണക്ഷൻ ഉള്ളവരെ അഗ്നി ബാധ ബാധിച്ചിട്ടില്ല .ബ്രോഡ് ബാൻഡ് കണക്ഷൻ ഉള്ളവരോട് എഫ് ടി ടി എച്ച് ലേക്ക് മാറാൻ ആണ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത് . എഫ് ടി ടി എച്ചിലേക്ക് മാറുന്നതിന് 3500 രൂപ വേറെ നൽകണം ,കയ്യിലുള്ള ബ്രോഡ് ബാൻഡ് മോഡം ബി എസ്‌ എൻ എൽ തിരിച്ചു എടുക്കുകയുമില്ല . വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് ഗുരുവായൂര്‍ അഗ്‌നിശമന സേന എത്തി തീ അണച്ചു. ട്രാന്‍സ്മിഷന്‍ സ്വിച്ചിങ് റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്.

Second Paragraph  Amabdi Hadicrafts (working)

അഗ്നി ബാധ പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാൽ നഷ്ടത്തിന്റെ ആഘാതം കുറഞ്ഞു ഇല്ലെങ്കിൽ പുതിയ എക്സ്ചേഞ്ച് തന്നെ ആരം ഭിക്കേണ്ടി വന്നിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞു . ബി എസ് എൻ എൽ ഉപഭോക്താക്കളെ പിടിക്കാൻ സ്വകാര്യ കമ്പനികളും രംഗത്ത് ഇറങ്ങിയിട്ടുണ്ട് അതിനിടെ സംഭവത്തിൽ അട്ടിമറി ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന് പോലീസും തയ്യാറെടുക്കുന്നുണ്ട്