Header 1 vadesheri (working)

സ്രാങ്കും, തൊഴിലാളികളും ഉറങ്ങി- ബോട്ട് കരയിലേക്ക് ഇടിച്ചുകയറി.

Above Post Pazhidam (working)

ചാവക്കാട് : കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ബംഗാള്‍ സ്വദേശി തമീറി(50)നാണ് പരിക്കേറ്റത്. ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

First Paragraph Rugmini Regency (working)

ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്രാങ്ക് ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളും ബംഗാള്‍ സ്വദേശികളായിരുന്നു. പരിക്കേറ്റയാളെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.