തൃശൂർ : മദ്ധ്യകേരളത്തിലെ ആദ്യത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ യൂണിറ്റ് അമല മെഡിക്കല്‍ കോളേജില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കാന്‍സറിന് എല്ലാ ചികിത്സയും ലഭിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം സെന്‍ററുകളിലൊന്നായ് മാറി അമല. രക്തകോശ അര്‍ബുദചികിത്സക്ക് രോഗിയുടെ തന്നെ മൂലകോശം ഉപയോഗിക്കുന്ന ആട്ടോ ലോഗസ് ട്രാന്‍സ്പ്ലാന്‍റും ദാതാവിന്‍റെ മൂലകോശം ഉപയോഗിച്ച് നടത്തുന്ന അല്ലോജെനിക് ട്രാന്‍സ്പ്ലാന്‍റിനും ഇവിടെ സൗകര്യമുണ്ട്.
യൂണിറ്റിന്‍റെ ആശീര്‍വാദകര്‍മ്മം തൃശ്ശൂര്‍ അതിരൂപത മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ദേവമാതാപ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ഡേവീസ് പനയ്ക്കല്‍, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.അനില്‍ ജോസ്
താഴത്ത്, റേഡിയേഷന്‍ ഓങ്കോളജി മേധാവി ഡോ.ജോമോന്‍ റാഫേല്‍, ബി.എം.ടി. യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ.സുനു സിറിയക്, ബി.എം.ടി.സ്പെഷലിസ്റ്റ് ഡോ.വി.ശ്രീരാജ്, ചീഫ് നേഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു.