Above Pot

ബി ജി പി യെ തകർത്തെറിഞ്ഞ് മമത , സി പി എമ്മിന് ലഭിച്ചത് വെറും 4201 വോട്ട്

കൊൽക്കത്ത: ബംഗാളിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകർത്തെറിഞ്ഞ്​ നിലംപരിശാക്കി മമത ബാനർജി. ഭബാനിപൂർ മണ്ഡലത്തിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച്​ മമത തന്‍റെ മുഖ്യമന്ത്രി സ്​ഥാനം ഭദ്രമാക്കി. ബംഗാളിലെയും ഒഡിഷയിലുമായി നാല് നിയമസഭ മണ്ഡലങ്ങളിലേക്ക്​ സെപ്റ്റംബർ 30ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്​ പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്​ നേരിട്ടത്

First Paragraph  728-90

Second Paragraph (saravana bhavan

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മിന്നും ജയം കൈവരിച്ചപ്പോൾ നിലംപരിശായത്​ ഒരു കാലത്ത്​ ആ സംസ്ഥാനം ഭരിച്ചിരുന്ന സി.പി.എം​. റെക്കോർഡ്​ ഭൂരിപക്ഷത്തോടെ മമത 84,709 വോട്ട്​ നേടിയപ്പോൾ നോട്ടക്ക്​ തൊട്ടുമുകളിലാണ്​ സി.പി.എം ഇടം കണ്ടെത്തിയത്​. 25,680 വോട്ട്​ നേടിയ ബി.ജെ.പി സ്ഥാനാർഥിയാണ്​ രണ്ടാമത്​.5000 വോട്ട്​ പോലും തികക്കാൻ സി.പി.എമ്മിനായില്ല. അവസാന റൗണ്ട്​ എണ്ണിക്കഴിയു​േമ്പാൾ 4201 വോട്ടാണ്​ പാർട്ടി സ്ഥാനാർഥിയായ ഷിർജീബ്​ ബിശ്വാസിന്​ നേടാനായത്​. സി.പി.എമ്മിന്​ പിന്നാ​െല നോട്ടയാണുള്ളത്​. 1450 വോട്ടാണ്​ നോട്ടക്ക്​ ലഭിച്ചത്​.2011 ലെ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ തൃണമൂലിലെ സുബ്രതാ ബക്ഷിക്ക്​ 87,903 വോട്ട്​ ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥിയായ നാരായൺ ​പ്രസാദ്​ ​ജയ്​നിന്​ 37,967 വോട്ടാണ്​ ലഭിച്ചിരുന്നത്​.

പത്ത്​ വർഷം കൊണ്ട്​ സി.പി.എം മണ്ഡലത്തിൽ പത്തിലൊന്നായി ചുരുങ്ങിയെന്നാണ്​ കണക്കുകൾ പറയ​ുന്നത്​. 2011 ൽ 5078 വോട്ട്​ നേടിയ ബി.ജെ.പി​ ഇക്കുറി 26,320 വോട്ടാണ്​ നേടിയത്​.2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായ ​േ​സാബൻദേബ്​ ച​ട്ടോബാധ്യായിക്ക്​ 73,505 വോട്ടുകൾ​ ലഭിച്ചു​. 2016 ൽ മമത ബാനർജിക്ക്​ 65,520 വോട്ടും​ ലഭിച്ചു.2006 ൽ ജയിച്ച ഉപയൻ കിസ്​കുവാണ്​ മണ്ഡലത്തിലെ സി.പി.എമ്മിന്‍റെ അവസാനത്തെ എം.എൽ.എ. 72,397 വോട്ടാണ്​ കിസ്​കു നേടിയത്​. അന്ന്​ തൃണമൂൽ സ്ഥാനാർഥിക്ക്​ കിട്ടിയത്​ 46,496 വോട്ടാണ്​. മൂപ്പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്​ സി.പി.എം സ്ഥാനാർഥി​ ജയിച്ചത്

.2021 ലെ നിയമസഭ തെരഞ്ഞെുടപ്പ്​ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ചരിത്രമായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് ബംഗാൾ നിയമസഭയിൽ ഒരു അംഗത്തെപ്പോലും എത്തിക്കാനാകാതെ പാർട്ടി തോറ്റ്​ തൊപ്പിയിട്ടത്​​. ഉപ​തെരഞ്ഞെടുപ്പിലും ആ നിലയിൽ നിന്ന്​ മെച്ചപ്പെട്ടുവെന്ന്​ സി.പി.എമ്മിന്​ അവകാശപ്പെടാൻ ഒന്നുമില്ല.നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ കനത്ത പരാജയത്തിൽ സി.പി.എം തെറ്റ്​ ഏറ്റുപറഞ്ഞിരുന്നു.

ഇടതുപക്ഷം വൻ തിരച്ചടി നേരി​ട്ടെന്നും ഇടത്​ ആശയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്ന രൂപത്തിലെത്തിക്കാൻ പാർട്ടിക്ക്​ കഴിഞ്ഞില്ലെന്നുമായിരുന്നു പോളിറ്റ്​ ബ്യൂറോയ്​ക്ക്​ സംസ്ഥാന ഘടകം ജൂലൈയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്​.സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചു, ജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെ​ട്ടു എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങളും റിപ്പോർട്ടിലുണ്ടായിര​ുന്നു​. പാർട്ടിയെ ​പുനരിജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും അതൊന്നും കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നാണ് ഇപ്പോഴത്തെ ഫലം വ്യക്​തമാക്കുന്നത്​.”,