Post Header (woking) vadesheri

ഗുരുവായൂരിൽ ബി ജെ പി പത്രിക തള്ളിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച : അഡ്വ .ബി. ഗോപാലകൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ ബി ജെ പി സ്ഥാനാർഥി അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പാർട്ടി സംസ്ഥാന വ്യക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇതി​​െൻറ പേരില്‍ പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണന്‍.

Ambiswami restaurant

Second Paragraph  Rugmini (working)

മറ്റു ചില സ്ഥലങ്ങളിലും സമാന വീഴ്ചയുണ്ടായെങ്കിലും അവിടെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, ഗുരുവായൂരില്‍ പത്രിക സമര്‍പ്പിച്ചത് അവസാന സമയത്തായതിനാല്‍ ഒന്നും ചെയ്യാനായില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട സംസ്ഥാന പ്രസിഡൻറി​െൻറ കത്തില്‍ ഒപ്പില്ലാത്തതിനാലാണ്​ നിവേദിതയുടെ പത്രിക തള്ളിയത്​. ഡമ്മി സ്ഥാനാര്‍ഥിയും ഉണ്ടായിരുന്നില്ല.