Madhavam header
Above Pot

ചാവക്കാട് നഗരസഭ ബയോ ഡൈജസ്റ്റർ ബിൻ വിതരണം ചെയ്തു

ചാവക്കാട് : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നൽകുന്ന ബയോ ഡൈജസ്റ്റർ ബിന്നുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, ഒമ്പത് ലക്ഷം രൂപ അടങ്കൽ തുകയായുള്ള പദ്ധതി പ്രകാരം 1800 രൂപ വിലവരുന്ന ബയോ ഡൈജസ്റ്റർ ബിൻ 90% സബ്സിഡിയോടെ 500 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്യുന്നത്.

Astrologer

സംസ്ഥാന ശുചിത്വമിഷൻ വിഹിതവും , നഗരസഭ വിഹിതവും 10 % ഗുണഭോക്തൃ വിഹിതം കൂടി ഉൾപ്പെടുത്തികൊണ്ടാണ് പദ്ധതിയുടെ പ്രാഥമിക ഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്.നഗരസഭയിലെ മുഴുവൻ ഭവനങ്ങളിലും മാലിന്യ സംസ്കരണ ഉപാധികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം നേടി ശുചിത്വ നഗരമായി ചാവക്കാടിനെ മാറ്റുന്നതിനായി വരും വർഷങ്ങളിലും ഈ പദ്ധതി തുടരുന്നതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.
വൈസ് ചെയർമാൻ .കെ.കെ.മുബാറക് , നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്‌ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു

Vadasheri Footer