ദേവസ്വം ആശുപത്രിയിൽ
ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി
ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി. ലാബ് റിസൾട്ടുകൾ കൂടുതൽ കൃത്യതയോടെ ഇനി ലഭ്യമാകും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ .വി.കെ.വിജയൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
മെഡിക്കൽ സൂപ്രണ്ട് ഡോ രാഹുൽ നമ്പ്യാർ, ചീഫ് എൻജിനീയർ എം.വി രാജൻ, എക്സി. എൻജിനീയർ അശോകൻ , ഇലക്ട്രിക്കൽ എക്സി. എൻജിനീയർ ജയരാജ്, എ ഇ ശ്രീകുമാർ. നഴ്സിംഗ് സൂപ്രണ്ട് പത്മിനി പ്രദീപ്, ലാബ് ഇൻ ചാർജ് മോഹൻ കുമാർ വി കെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മറ്റു ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ശ്രീ ഗുരുവായുരപ്പ ഭക്തനായ പോണ്ടിച്ചേരി സ്വദേശി ടി എസ് ആനന്ദ് ആണ് എഴേകാൽ ലക്ഷം രൂപ വില വരുന്ന ഈ ഉപകരണം ദേവസ്വത്തിന് വഴിപാടായി സമർപിച്ചത്.