Post Header (woking) vadesheri

ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നിർമ്മാല്യ ദർശന സമയത്താണ് ബിനോയ് ക്ഷേത്രത്തിൽ എത്തിയത് . ദേവസ്വം ഭരണ സമിതി അംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചു .ക്ഷേത്രത്തിലെ ഉപ ദേവതകളെയും തൊഴുത് പെട്ടെന്ന് തന്നെ മടങ്ങി .

Ambiswami restaurant

ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വാദേശിനിയായ യുവതി നൽകിയ പീഡന പരാതി കേസ് പിൻവലിക്കാൻ നടത്തിയ നീക്കം മുംബൈ ഹൈക്കോടതി തടഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് ആശ്രിത വത്സലനായ ഗുരുവായൂരപ്പന്റെ മുന്നിൽ ബിനോയ് അഭയം തേടിയത് . ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ ഒന്നും ബിനോയ് നടത്തിയില്ല എന്ന് ക്ഷേത്രം മാനേജർ അറിയിച്ചു

Second Paragraph  Rugmini (working)