Madhavam header
Above Pot

ബിനീഷ് കോടിയേരി 14 ദിവസം പാരപ്പന അഗ്രഹാര ജയിലിൽ

ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  ബിനീഷിന് ജാമ്യം ലഭിക്കുന്നത് വരെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയണം. മയക്കുമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്. 

bineesh-remanded-in-judicial-custody
 
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച പെറ്റീഷൻ കോടതി തള്ളി. ഇത് സാധ്യമല്ലെന്നും  കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി. 

Astrologer

.അതെ സമയം മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അന്വേഷണം വ്യാപിപ്പിച്ച്‌ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. പുതിയ രണ്ട് പേരുകള്‍ കൂടി കേസുമായി ബന്ധപ്പെട്ട് ഉണ്ടെന്നും അവരെ കുറിച്ച്‌ കൂടി അന്വേഷണം വേണമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടന്‍ വലിയ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചു. പണം നിക്ഷേപിച്ചത് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡ് അക്കൊണ്ടിലേക്കാണ്. ഇതിന്‍റെ ഉറവിടത്തെ കുറിച്ച്‌ വ്യക്തമായ ഉത്തരം ബിനീഷിനില്ല , അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബിനീഷുമായി വലിയ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ ആളാണ് അരുണ്‍ എസ്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു , ബിനീഷിനെ പുറത്തു വിട്ടാല്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും , രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചു.

3 തവണയായി 14 ദിവസം ഇഡി കസ്റ്റഡി പിന്നിടുകയാണു ബിനീഷ്. വ്യാപാരപങ്കാളി അബ്ദുല്‍ ലത്തീഫ് ഹാജരാകാത്തതിനാല്‍ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനായില്ല. അബ്ദുല്‍ ലത്തീഫ് ഒളിവില്‍ പോയതായാണു സൂചന.ഇന്നലെ ശാന്തിനഗറിലെ ഓഫിസില്‍ ചോദ്യംചെയ്ത ബിനീഷിനെ രാത്രിയോടെ കബണ്‍ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് 29നാണ് ഇഡി അറസ്റ്റ് ചെയ്തത്.അതേസമയം ബിനീഷിന്റെ ബിനാമികള്‍ ഒറ്റികൊടുത്ത് മുങ്ങിയതായി റിപ്പോര്‍ട്ടുകളുമുണ്ട്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇപ്പോള്‍ കാണാതായത്. ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്ബനികളിലാണ് ഇവര്‍ പണമിറക്കിയത്.

Vadasheri Footer