ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം.
“ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ്. കർണാടക ഹൈകോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്.2020 ആഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽനടി ഡി.അനിഖ എന്നിവരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.
തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ ബിനീഷിന്റെ പേര് ഉയർന്ന് വരികയും ചെയ്തു. പിന്നീടാണ് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്.മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ രംഗത്തെത്തിയിരുന്നു. കേരള സർക്കാറിെൻറ കരാറുകൾ ലഭിക്കാൻ ബംഗളൂരുവിൽ നടന്ന ലഹരി പാർട്ടിക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയെന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതി സുഹാസ് കൃഷ്ണ ഗൗഡയാണ് ഇതുസംബന്ധിച്ച നിർണായക മൊഴി ഇ.ഡിക്ക് നൽകിയത്.
സിപിഎമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ബിനീഷിന്റെ അറസ്റ്റും ജയില്‍ വാസവും. മകന്റെ അറസ്റ്റിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്ത് മാറേണ്ട സാഹചര്യവുമുണ്ടായി. അനാരോഗ്യമാണ് കാരണമായി കോടിയേരി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടിയിരുന്നതെങ്കിലും, പാര്‍ട്ടി സമ്മര്‍ദ്ദത്തിലായതാണ് നേതൃമാറ്റത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന് വ്യക്തം.
<
കോടിയേരിയുടെ സ്ഥാനത്തേക്ക് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനാണ് അവരോധിതനായത്. ഇത് തുടര്‍ന്ന് പോരുകയും ചെയ്യുന്നു. ബിജെപി ദേശീയമായും സംസ്ഥാനമൊട്ടുക്കും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് രാഷ്ട്രീയ ചര്‍ച്ചയാക്കിയിരുന്നു. സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിനീഷിന്റെ അറസ്റ്റ് ഉപയോഗപ്പെടുത്തി. സിപിഎമ്മില്‍ നിര്‍ണായ തീരുമാനങ്ങള്‍ വരാനിരിക്കെയാണ്, കോടിയേരി പുത്രന് ജാമ്യം ലഭിച്ചിരിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങളുടെ ചൂടിലാണ് ഇന്ന് സിപിഎം. ബ്രാഞ്ച് സമ്മേളനങ്ങള്‍ പിന്നിട്ട് ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങളിലേക്ക് പാര്‍ട്ടി കടന്നിരിക്കുന്നു. ഏരിയാ-ജില്ലാ-സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായാണ് മുതിര്‍ന്ന നേതാവും പി ബി അംഗവുമായ കോടിയേരിയുടെ മകന് ജാമ്യത്തിലിറങ്ങുന്നത്. ഗുരുതര സ്വഭാവമുള്ള കേസിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടിയുടെ മകന് ഉള്‍പ്പെട്ടിരിക്കുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ട്ടിപരമായ ഗൗരവമേറിയ ചര്‍ച്ചകള്‍ ഏറെ നടക്കുന്നതും ഇനിയുള്ള സമ്മേളനങ്ങളിലാണ്. ബിനീഷിന്റെ ജാമ്യത്തിലൂടെ സംസ്ഥാന നേതൃത്വത്തിനെതിരായി ഉയരാന്‍ ഇടയുള്ള ആരോപണങ്ങളെ ചെറുക്കാനാകും. കൂടാതെ, സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നതിനു മുമ്പ് തന്നെ, ബിനീഷിന്റെ പേരിലുണ്ടായ പ്രതിച്ഛായ നഷ്ടം തിരിച്ചു പിടിക്കാനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.
സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേട്ടു പരിചയമില്ലാത്ത കാര്യങ്ങളാണ് ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ സംഭവിച്ചത്. ലഹരി മരുന്ന്-കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ റെയ്ഡ് വരെ നടന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുമ്പ് സെക്രട്ടറി പദത്തിലേക്ക് തിരിച്ചെത്താന്‍ കോടിയേരിക്ക് കിട്ടിയ സുവര്‍ണാവസരമായും ബിനീഷിന്റെ ജാമ്യത്തെ കാണുന്നവരുണ്ട്. സിപിഎമ്മിന്റെ നേതൃനിരയില്‍ മാറ്റത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്.